കൽപറ്റ: എസ്സൻസ് വയനാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇഗ്നൈറ്റ് 2020 സെമിനാറിന് സ്വാഗതസംഘം രൂപീകരിച്ചു. ഇൗ മാസം എട്ടിന് കൽപറ്റ ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ സി. രവിചന്ദ്രൻ, മൈത്രേയൻ, സജീവൻ അന്തിക്കാട്, ഡോ. കെ. എം ശ്രീകുമാർ, കെ. പി ഏലിയാസ്, ഡോ. വി ജിതേഷ്, അനു പൗലോസ്, ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് എന്നിവർ വിഷയം അവതരപ്പിക്കും.

സംഘാടക സമിതി യോഗം കെ.പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. വേലായുധൻ കോട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. സാബു ജോസ്, സുനിൽ കുമാർ ടി, അഷറഫ് അലി കെ, അനു പൗലോസ്, നിവേദിത ആർ സുനിൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി കെ അഷറഫ് അലി, കൺവീനറായി സി. കെ ദിനേശ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു. രജിസ്‌ട്രേഷന് 9387422811,9447546413 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.