കമ്പളക്കാട്: ജില്ലയിലെ മുഴുവൻ വൻകിട റിസോർട്ട് നിർമ്മാണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും അനധികൃ നിർമ്മാണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് കൽപറ്റ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കേശവേന്ദ്ര കുമാർ ജില്ലാ കളക്ടറായിരിക്കെ വൻകിട നിർമാണങ്ങൾക്ക് നിയന്തണം കൊണ്ടുവന്നിരുന്നു. ഇതിനെതിരെ കോടതിയിയിൽ നിന്ന് സ്റ്റേ വാങ്ങിയാണ് വൻകിട നിർമ്മാണങ്ങൾ. സ്റ്റേ കിട്ടാൻ ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടായി.
എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി അംഗം എം എസ് നിഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സജി മേപ്പാടി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എൻ ഫാരിസ് സെക്രട്ടറി ലെനി സ്റ്റാൻസ് ജേക്കബ്ബ്, സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഡോ അമ്പി ചിറയിൽ, ടി മണി, അമ്മാത്തു വളപ്പിൽ കൃഷ്ണകുമാർ, വി എൻ സുബ്രമണ്യൻ, എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനം എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി അംഗം ഷെഫീർ കിഴിശേരി ഉദ്ഘാടനം ചെയ്തു. കൽപറ്റ മണ്ഡലം പ്രസിഡന്റായി ജെസ്മൽ അമീറിനെയും സെക്രട്ടറിയായി എം ആർ അഖിലിനെയും തിരഞ്ഞെടുത്തു.