ബസ്സുകളുടെ ഡോർ ഷട്ടർ അടച്ച് സർവീസ് നടത്താത്തതുമായി ബന്ധപ്പെട്ട് ബസ്സുടമകൾക്ക് കഴിഞ്ഞയാഴ്ച തന്നെ വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബസ്സുകളിൽ നിന്ന് യാത്രക്കാർ വീണ് പരിക്ക് പറ്റുകയും മരണം സംഭവിക്കുന്നതും തുടർക്കഥയായ സാഹചര്യത്തിൽ ഈ കുറ്റങ്ങളിൽ നടപടികൾ സ്വീകരിക്കുന്നതിനെതിരെ ഉദ്യോഗസ്ഥരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇന്നലെ ഉണ്ടായത്.
റൂട്ടിൽ വച്ച് ചെക്ക് റിപ്പോർട്ട് തയ്യാറാക്കുന്ന വാഹനത്തിന്റെ ജീവനക്കാർ യാത്രക്കാരെ മുന്നിൽ നിർത്തിയും സ്റ്റാന്റിൽ ചെക്ക് ചെയ്യുകയാണെങ്കിൽ ഗുണ്ടാ മട്ടിൽ ചിലർ ഉദ്യോഗസ്ഥരുടെ നേരേ ഭീഷണി ഉയർത്തുന്നതും പതിവായിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. തൃശൂർ, എറണാകുളം ജില്ലകളിൽ ഇത് പതിവാണ്. തൃശൂർ ജില്ലയിൽ ബസ്സുകൾക്കെതിരെ ടിക്കറ്റ് നൽകാത്തതിനെതിരെ ശക്തമായ നടപടി എടുത്തതിന് എറണാകുളത്തുള്ള തന്റെ വീട്ടിലേക്ക് മാർച്ചും ധർണ്ണയും നടത്തുകയും എറണാകുളത്തെ സിറ്റി സർവീസ് ബസ്സുകളിലും ഭവനത്തിലേക്കുള്ള വഴികളിലും അശ്ലീല കരമായ പോസ്റ്ററുകൾ പതിച്ച് അപമാനിക്കുകയും ചെയ്തിരുന്നുവെന്ന് ആർ.ടി.ഒ പറഞ്ഞു.