cctv
നെടുങ്കരണയിൽ സ്ഥാപിച്ച സിസി ക്യാമറയുടെ സ്വിച്ച് ഒാൺ കർമ്മം പിഎച്ച്‌സി ഹെൽത്ത് ഇൻസ്‌പെക്ടർ എം .വി ബിജു നിർവ്വഹിക്കുന്നു

നെടുങ്കരണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുങ്കരണ യൂണിറ്റ് ടൗണിൽ സ്ഥാപിച്ച സിസി ക്യാമറ ഉദ്ഘാടനം ചെയ്തു. തുടർച്ചയായി നെടുങ്കരണ ടൗണിൽ മോഷണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ടൗണിൽ സിസി ക്യാമറ സ്ഥാപിച്ചത്.

മൂപ്പൈനാട് പിഎച്ച്‌സി ഹെൽത്ത് ഇൻസ്‌പെക്ടർ എം.വി ബിജു സ്വിച്ച് ഓൺ നിർവ്വഹിച്ചു. തുടർന്ന് വ്യാപാരികൾക്കായി പരിസര ശുചീകരണവും പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്‌പെക്ടർ ക്ലാസ് എടുക്കുകയും വ്യാപാരികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് സ്വാഗതം പറഞ്ഞു. യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് മുനീർ, യൂണിറ്റ് ഭാരവാഹികളായ ഷമീർ, ഷഹീർ, ഇബ്രാഹിം, യഹ്ക്കൂബ് എന്നിവർ സംസാരിച്ചു.