saleel

ചുണ്ടേൽ: കാറും ബൈക്കും കൂട്ടിയിടിച്ച് സാരമായി പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചുണ്ടേൽ ആർ സി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥി സലീൽ (17) മരിച്ചു. കഴിഞ്ഞ ഞായറാഴ്ച ചുണ്ടേലിനടുത്തായിരുന്നു അപകടം.

ചുണ്ടേൽ കുളങ്ങരക്കാട്ടിൽ സത്താർ - ഫിറോസ ദമ്പതികളുടെ മകനാണ്. ഏകസഹോദരി: ഫെബിന.