തോൽപ്പെട്ടി: തോൽപ്പെട്ടി ,നരിക്കൽ ,വെള്ളറ കോളനി,നെടുംതന കോളനി തുടങ്ങിയ സ്ഥലങ്ങളിൽ ശുദ്ധജലം മുടങ്ങിയിട്ട് ഒരു മാസത്തോളമായെന്ന് നാട്ടുകാർ. പാൽവെളിച്ചം കുടിവെള്ള പദ്ധതിയിൽ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളത്തിന്റെ ഉപഭോക്താക്കളാണ് ഈ പ്രദേശങ്ങളിലെ ഏകദേശം 300 ഓളം കുടുംബങ്ങൾ.
പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും കണ്ട് പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. വേനൽ കടുക്കുന്നതിന് മുന്നേ ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളതെന്നും അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്താൻ ഉള്ള ആലോചനയിലാണ് തങ്ങളെന്നും നാട്ടുകാർ പറയുന്നു.