sui

തിരുവമ്പാടി കുന്നയ്ക്കൽ കൊല്ലംപറമ്പിൽ കൃഷ്ണൻകുട്ടിയുടെയും തങ്കമ്മയുടെയും മകൻ കെ.കെ. മനോജ് (36), അത്തിപ്പാറ തമ്പലമണ്ണ കൂളിപ്പാറ വീട്ടിൽ ഡോളി ലതിക (36) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11നാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്.

വെള്ളിയാഴ്ച വൈകിട്ടാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ലതിക കോട്ടപ്പറമ്പ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ നഴ്‌സാണ്. മനോജ് സ്വകാര്യ ബസ്‌ ഡ്രൈവറാണ്.

ഇരുവരും ഏറെനാളായി ഇഷ്ടത്തിലായിരുന്നുവെന്ന് വൈത്തിരി പൊലീസ് പറഞ്ഞു.