#ഈസ്റ്ററും വിഷുവും എത്തും മുമ്പേ പച്ചക്കറി വില ഉയരുന്നു

ആലപ്പുഴ: വി​പണി​യി​ൽ പച്ചക്കറി​ക്ക് ദി​വസേന വി​ല ഉയരുമ്പോൾ വലയുകയാണ് ജനങ്ങൾ. പല ഇനങ്ങൾക്കും 10 മുതൽ 80 രൂപ വരെ ഒരാഴ്ച്ചകൊണ്ട് വി​ല കയറുമ്പോൾ വി​ല പി​ടി​ച്ചുനി​ർത്താനുള്ള ശ്രമം ഒരു ഭാഗത്ത് നി​ന്നും ഉണ്ടാകുന്നി​ല്ല. സർക്കാർ സംരംഭമായ ഹോർട്ടികോർപിലും പൊതുവിപണിയേക്കാൾ നേരിയ വിലക്കുറവേയുള്ളൂ.

കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, തക്കാളി, വെളുത്തുള്ളി, ബീൻസ്,വള്ളിപ്പയർ,വഴുതന,വെള്ളരി,വെണ്ട,പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയിലെ വിലയേക്കാൾ 80 രൂപ വരെ വി​ല വർദ്ധനയുണ്ട്.

പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചൂടിന്റെ കാഠിന്യവും ജലക്ഷാമവും തമിഴ്‌നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ കൃഷിയെ കാര്യമായി ബാധിച്ചു. രണ്ടാഴ്ച്ച കഴിയുമ്പോൾ വിഷുവും ഈസ്റ്ററും കൂടിയെത്തുമ്പോൾ നിലവിലുള്ളതി​നേക്കാൾ വില ഇരട്ടിയാകും. ഇപ്പോൾ തന്നെ തമിഴ് നാട്ടിൽ നിന്ന് പച്ചക്കറിയുടെ ലോഡ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.

വ്യാപാരി​കൾ

.......

വരവ് കുറഞ്ഞു; വി​ല ഉയരുന്നു

വരവ് കുറഞ്ഞതോടെ മൊത്ത വ്യാപാരികൾ വില വർദ്ധിപ്പിച്ചു തുടങ്ങിയി​ട്ടുണ്ട്. ചുവന്നുള്ളിയുടെ വില കിലോയ്ക്കു 60 രൂപയായി ഉയർന്നു. വില നിയന്ത്രിക്കുന്നതിനായി പഞ്ചായത്തുതോറും കൃഷിഭവൻ വഴി ആഴ്ച ചന്തകൾ പ്രവർത്തിക്കുന്നതാണ് ഉപഭോക്താക്കൾക്ക് ഏക ആശ്വാസം. ചൂട് കടുത്തതോടെ സംസ്ഥാനത്തെ ഒട്ടമിക്ക പച്ചക്കറി തോട്ടങ്ങളും കരിഞ്ഞു തുടങ്ങിയത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. എന്നാൽ മൊത്തവ്യാപാരികൾ മന:പൂർവം വില വർദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.

# ഇന്നലത്തെ പച്ചക്കറി വില

(ബ്രായ്ക്കറ്റിൽ കഴിഞ്ഞ ആഴ്ചയിലെ വില)

ചുവന്നുളളി: 70 (60)
കിഴങ്ങ്: 30 ( 25)
ഇഞ്ചി: 80 (50)
കോവയ്ക്ക: 25 (40)
തക്കാളി: 20 (30)
പച്ചക്കായ: 40 ( 40)
കാബേജ്: 40 (30)
വെളുത്തുളളി: 160 (140)
ബീൻസ്: 30 (30)
വള്ളിപ്പയർ: 30 (30)
കാരറ്റ്: 50 (58)
വഴുതന: 60 (53)
വെണ്ടയ്ക്ക: 30 (30)
പാവയ്ക്ക: 40 (30)
മത്തങ്ങ:30 (18)

സവോള:25(30)

ഞാലിപ്പൂവൻ: 80(70)

ഏത്തയ്ക്ക:25(30)