മാവേലിക്കര: മുള്ളിക്കുളങ്ങര ഗവ.എൽ.പി സ്കൂളിന്റെ 113ാം വാർഷികാഘോഷം ഇന്ന് നടക്കും. വൈകിട്ട് 3 മുതൽ നടക്കുന്ന കലാവിരുന്നിൽ സിനിമ താരം ഗിന്നസ് പക്രു മുഖ്യാതിഥിയാകുംകും. വൈകിട്ട് 6ന്സാംസ്കാരിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷണമണൻ അദ്ധ്യക്ഷയാവും. ആർ.രാജേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വി.ഹരികുമാർ, ശ്രീലേഖ ഗിരിഷ്, എം.ഒ രമണിക്കുട്ടി, കെ.സുരേന്ദ്രൻപിള്ള, രതിക സുനിൽ, ബീമ റ്റി.എം എന്നിവർസംസാരിക്കും.