ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ബി.ജെ.പിയും ഉന്നയിക്കുന്ന ആക്ഷേപം രാഷ്ട്രീയ തട്ടിപ്പാണെന്ന് മന്ത്രി ജി.സുധാകരൻ ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
2000 വീടുകൾ മാത്രമാണ് പൂർത്തീകരിക്കാനുള്ളത്. അർഹതയുള്ളവർ പലവിധ കാരണത്താൽ ലിസ്റ്റിൽ നിന്ന് പുറത്തായി. അങ്ങനെയുള്ളവരെ സർവേയിലൂടെ ലിസ്റ്റിൽ ഉൾപ്പെടുത്തും. വീടും സ്ഥലവും ഇല്ലാത്ത 1.5 ലക്ഷം പേർക്ക് 10 ലക്ഷം രൂപ അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും. ദേശീയപാത ആറുവരിയാക്കും. റെയിൽവേയുടെ അനുമതി വൈകിയതാണ് ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം വൈകാൻ കാരണം. ഒരു ഗർഡർ കൂടി സ്ഥാപിച്ചാൽ ബൈപാസ് മേയിൽ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
.