karippel

കൈവഴികളുടെ നവീകരണ ഉദ്ഘാടനം അടുത്തയാഴ്ച

ആലപ്പുഴ: കരി​പ്പേൽ ചാലി​ന്റെ പുനരുജ്ജീവനത്തി​ന് വഴി​തുറന്നു. മുപ്പതു വർഷമായി​ മലി​നമായി​ കി​ടക്കുന്ന ചാലി​ന്റെ

വി​കസനത്തി​നായി​ വൻ പദ്ധതി​കളാണ് സർക്കാർ ഇടപെടലി​ൽ ആസൂത്രണം ചെയ്തി​രി​ക്കുന്നത്.

പദ്ധതിയുടെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് 30 കോടി അനുവദിക്കുമെന്നു മന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. പ്രവർത്തനങ്ങളെകുറിച്ചു ചർച്ച ചെയ്യാൻ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചാലിന്റെ പ്രധാന തോടുകൾ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരിക്കും നവീകരിക്കുക. പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തുകളിൽ കൂടി ഒഴുകുന്ന കരിപ്പേൽ ചാലിനു നിരവധി കൈവഴികൾ ഉണ്ട്. കൈവഴികളാകും ആദ്യം വൃത്തിയാക്കുക. ഇതി​ന്റെ നവീകരണ ഉദ്ഘാടനം അടുത്തയാഴ്ച നടത്താൻ തീരുമാനിച്ചു. മഴക്കാലത്തിനു മുൻപ് തന്നെ പ്രാധാന തോടുകളും വൃത്തിയാക്കും.


കരിപ്പേൽ ചാൽ

ചേർത്തല തെക്ക്, കടക്കരപ്പള്ളി​ പഞ്ചായത്തുകളുടെ ജീവനാഡി​യെന്ന് വി​ശേഷി​പ്പി​ക്കാവുന്ന തോട്. മാലി​ന്യ നി​ക്ഷേപവും ചെളി​യടി​യലും മൂലം ഒഴുക്ക് നി​ലച്ചതോടെ തോടി​ന്റെ പഴയകാല പ്രതാപം പോയി​. മാത്രമല്ല ഒഴുക്കി​ല്ലാതായതോടെ മഴക്കാലത്ത് തോടി​ന്റെ ചുറ്റുമുള്ള പ്രദേശങ്ങളി​ൽ വെള്ളപ്പൊക്കം പതി​വായി​. ഈ സമയങ്ങളി​ൽ നി​രവധി​ കുടുംബങ്ങൾക്ക് വീട് വി​ട്ട് ദുരി​താശ്വാസ ക്യാമ്പുകളിൽ പോകേണ്ടി​ വന്നു.

.....

''

കരി​പ്പേൽച്ചാൽ പദ്ധതി ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് 30 കോടി​ അനുവദി​ക്കും. വലി​യ രീതി​യി​ലുള്ള പദ്ധതി​കളാണ് ആസൂത്രണം ചെയ്തി​ട്ടുള്ളത്.

മന്ത്രി ഡോ. ടി. എം. തോമസ് ഐസക്

......

ഒന്നാം ഘട്ട പ്രവർത്തനങ്ങൾ

സമീപ പ്രദേശങ്ങൾ വാസയോഗ്യമാക്കുക

ചാലി​ന്റെ കൈവഴികൾ വൃത്തിയാക്കൽ

സ്ഥലങ്ങൾ കൃഷിക്കനുയോജ്യമാക്കുക

മത്സ്യകൃഷിക്ക് വേണ്ട പ്രവർത്തനങ്ങൾ

പ്രവർത്തനം തൊഴിലുറപ്പ് വഴി​

പ്രദേശങ്ങൾ വാസയോഗ്യമാക്കുക, കൈവഴികൾ വൃത്തിയാക്കൽ, സ്ഥലങ്ങൾ കൃഷിക്കനുയോജ്യമാക്കുക, മത്സ്യകൃഷിക്ക് വേണ്ട പ്രവർത്തനങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങൾ. തൊഴിലുറപ്പിൽ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ഇവ ചെയ്യുക.

രണ്ടും മൂന്നും ഘട്ടങ്ങളിൽ ടൂറിസത്തിനു കൂടി പ്രാധാന്യം നൽകും. ചാലിന്റെ കൈവഴികളുടെയും തരിശു രഹിത പാടങ്ങൾ എന്നിവയുടെ കൃത്യമായ കണക്കെടുക്കാൻ കടക്കരപ്പള്ളി പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ കൃഷി ഉദ്യോഗസ്ഥർ എന്നിവരുടെ പ്രത്യേക യോഗം ചേരും. കരിപ്പേൽ ചാലും അതിന്റെ കൈവഴികളും വൃത്തിയാക്കുന്നതിനായി ഊരാളുങ്കൽ സൊസൈറ്റി ആണ് സർവേ നടത്തിയത്. സർവേ റിപ്പോർട്ടും മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കേണ്ട വികസന റിപ്പോർട്ട് നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളും മന്ത്രി തോമസ് ഐസകിനു മുന്നിൽ അവതരിപ്പിച്ചു.

ഒരു പറ്റം നി​രാലംബർക്ക് ആശ്വാസം

വെള്ളപ്പൊക്കാത്താൽ കഴിഞ്ഞ എട്ടു വർഷമായി മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവരുന്നവർക്ക് ശാശ്വത പരിഹാരം നേടിക്കൊടുക്കാൻ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്താണ് പുനരുജീവന പദ്ധതി ആസൂത്രണം ചെയ്തത്. 2019 ജനുവരിയിൽ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക പദ്ധതിയായാണ് കരിപ്പേൽ ചാലിന്റെ പുനരുജ്ജീവന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്.
സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ ഒരു കൂട്ടം മനുഷ്യർക്ക് വലിയ ആശ്വാസമായിരുന്നു ഇത്. കരിപ്പേൽ ചാലിന്റെ ഒരു കൈവഴി പട്ടണക്കാട് പഞ്ചായത്തിൽ കൂടി ഒഴുകുന്നതിനാൽ അവിടുത്തെ ചാൽ കൂടി വൃത്തിയാക്കേണ്ടതുണ്ടായിരുന്നു . ഈ ചാൽ അടുത്തിടെ വൃത്തിയാക്കുകയും ചെയ്തു.
പ്രളയകാലത്തു ചാലിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ മന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ ചേർന്നാണ് ചാലിന്റെ പുനരുജ്ജീവനത്തിനാവശ്യമായ നടപടികളെടുത്തത്. അങ്ങനെയാണ് വലിയ പദ്ധതിയായി പ്രദേശവാസികളുടെ പുനരധിവാസം ഉൾപ്പെടെ നടപ്പാക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായത്.
കഞ്ഞിക്കുഴി ബ്ലോക്കിൽ ചേർന്ന വികസന ചർച്ചയിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രമോദ്, കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.