അരൂർ: എരമല്ലൂർ കാട്ടുങ്കൽ സർപ്പ ദൈവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക കലശോത്സവവും കളമെഴുത്തും പാട്ടും 5, 6 തീയതികളിൽ നടക്കും. 5 ന് രാവിലെ 10.30 ന് ഭസ്മക്കളം, ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് പൊടിക്കളം, 6 ന് വെളുപ്പിന് 2.30 ന് കൂട്ടക്കളം, രാവിലെ 7 ന് ഗണപതി ഹോമം, 8 ന് മൃത്യുഞ്ജയഹോമം, 11 ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് തളിച്ചുകൊട, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് ഭഗവതിസേവ, 6.30ന് താലപ്പൊലി, 7 ന് മഹാഗുരുതി തർപ്പണം. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുരന്ദരേശ്വരം രാമചന്ദ്രൻ എമ്പ്രാൻ, പുള്ളുവാചാര്യൻ എരമല്ലൂർ ഷൺമുഖദാസ് എന്നിവർ കാർമ്മികത്വം വഹിക്കും.