tv-r

തുറവൂർ: എസ്.എൻ.ഡി.പി യോഗം വളമംഗലം മദ്ധ്യം 1208-ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ യുത്ത് മൂവ്മെന്റ് പ്രവർത്തകർ നിർമ്മിച്ചു നൽകുന്ന പ്രാർത്ഥനാ മണ്ഡപത്തിന്റെ ധനശേഖരാണാർത്ഥമുള്ള സമ്മാന കൂപ്പൺ യോഗം ഡയറക്ടർ ബോർഡ് അംഗം ടി. അനിയപ്പൻ, ശാഖ പ്രസിഡന്റ് കെ.ആർ.വിജയനിൽ നിന്നു ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യുത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.ബി. അജിത്ത്, അദ്ധ്യക്ഷനായി. കെ.ആർ.വിജയൻ, പി.ജി.സുബ്ര ഹ്മണ്യൻ, കെ.ജി. അജയകുമാർ,സദാനന്ദൻ,അനൂപ്, കെ.ടി. സുരേഷ് എന്നിവർ സംസാരിച്ചു.