kpra

ആലപ്പുഴ:ആലപ്പുഴയിൽ ഏപ്രിൽ 2 മുതൽ 5 വരെ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ
സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ആലപ്പുഴ വലിയ ചുടുകാട്ടിൽ വിപ്ലവ ഗായിക പി.കെ.മേദിനിയും ടി.വി സ്മാരകത്തിന് മുന്നിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രനും സുഗതൻ സ്മാരകത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസും ആര്യാട് ജില്ലാ പ്രസിഡന്റ് എ.ശിവരാജനും സി.കെ.ചന്ദ്രപ്പൻ സ്മാരകത്തിന് മുന്നിൽ ജില്ലാ സെക്രട്ടറി വി.മോഹൻദാസും വലിയ കലവൂരിൽ ദേശീയകൗൺസിൽ അംഗം പി.വി. സത്യനേശനും
പതാക ഉയർത്തി. പി.പ്രസാദ്,ഡി.പി.മധു, ഇ.കെ.ജയൻ, ആർ.സുരേഷ്, ആർ.അനിൽകുമാർ,പി.എസ്.എം. ഹുസൈൻ, സി.എ.അരുൺകുമാർ, ബി.നസീർ എന്നിവർ സംസാരിച്ചു.