ചേർത്തല: മുഹമ്മ ആര്യക്കര ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറി 12ന് ആറാട്ടോടെ സമാപിക്കും.
നാളെ വൈകിട്ട് 5ന് താലപ്പൊലി വരവ്, ദീപാരാധനയ്ക്ക് ശേഷം ബിജു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കൊടിയേറ്റ് സദ്യയും ചിക്കര ഇരുത്തലും. രാത്രി 8ന് ഹാസ്യമാന്ത്രികം. 4ന് രാവിലെ 8.30ന് പറയ്ക്കെഴുന്നള്ളിപ്പ്, 9ന് നാരായണീയ പാരായണം,9.30ന് ഇളനീർ ഘോഷയാത്ര,10ന് കലശപൂജ,10.30ന് ഇളനീർ അഭിഷേകം,വൈകിട്ട് 6ന് താലപ്പൊലി വരവ്,7ന് കുത്തിയോട്ടപ്പാട്ടും ചുവടും. 5ന് വൈകിട്ട് 6.30ന് താലപ്പൊലിവരവ്,7.30ന് മാൻഡലിൻ കച്ചേരി, 9ന് ചിലമ്പൊലി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത അരങ്ങേറ്റം. 6ന് വൈകിട്ട് 6.30ന് താലപ്പൊലിവരവ്,7ന് ആദ്ധ്യാത്മിക പ്രഭാഷണം, തുടർന്ന് കുമരകം സവിക അവതരിപ്പിക്കുന്ന മധുരിക്കും ഓർമ്മകൾ. 7ന് പട്ടും താലിയും ചാർത്തൽ,രാവിലെ 9ന് നെയ്യഭിഷേകം, വൈകിട്ട് 6ന് ചിക്കരക്കുട്ടികളുടെ താലപ്പൊലി, 7.15 ന് വിവിധ മേളകളിൽ മികവ് തെളിയിച്ചവരെ മുഹമ്മ പൊലീസ് സബ് ഇൻസ്പെക്ടർ അജയ് മോഹൻ ആദരിക്കും. തുടർന്ന് ആലപ്പുഴ മാസ് കമ്മ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനോത്സവം. 8ന് വൈകിട്ട് 7ന് പൂമൂടൽ,7.30ന് നാടൻപാട്ട്. 9ന് വൈകിട്ട് 7.30ന് വയലിൻ സോളോ, തുടർന്ന് ഇതിഹാസ നൃത്തനാടകം.10ന് വൈകിട്ട് 7ന് കലാസന്ധ്യ, 9ന് നാടകം.
11ന് വടക്കേ ചേരുവാര പള്ളിവേട്ട ഉത്സവം. വൈകിട്ട് 3.30ന് ഓട്ടൻതുള്ളൽ, 4.30ന് കാഴ്ചശ്രീബലി,രാത്രി 8ന് ദീപാരാധന,കളഭം വെടിക്കെട്ട്, 9ന് ആര്യക്കര എ.ബി.വി.എച്ച്.എസ്.എസിലെ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും കായിക വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും കായിക അദ്ധ്യാപകൻ സവിനയനെയും മന്ത്രി പി.തിലോത്തമൻ ആദരിക്കും.9.30ന് നാടകം,11ന് പള്ളിവേട്ട,തുടർന്ന് കോമഡി മെഗാഷോ.12ന് തെക്കേ ചേരുവാര ആറാട്ട് ഉത്സവം. രാത്രി 8.30ന് ആശീർവാദം 2020, തുടർന്ന് നാടകം,12.30ന് ഗാനമേള.