ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ട്രക്കാരിൽ ഭൂരിപക്ഷവും വെറും വാചകമടിക്കാരാണെന്ന് മന്ത്രി ജി. സുധാകരന്റെ പരിഹാസം.
'എന്ത് നടത്തിയിട്ടാണ് ഇവരുടെ ഈ വാചകമടി. ഇത്തരം വാചകമടിക്കാരിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ടവരുണ്ട്. വികസനത്തെ കുറിച്ച് പ്രസംഗം നടത്തുക മാത്രമാണ് ഇവരുടെ തൊഴിൽ. ഒരുതരത്തിലുള്ള വികസനവും അവരിൽ നിന്ന് നാട് പ്രതീക്ഷിക്കേണ്ട'- മന്ത്രി പറഞ്ഞു. കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷന്റെ, സഞ്ചരിക്കുന്ന മാലിന്യ ശേഖരണ ബോട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സുധാകരൻ.