കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആറുപേരെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു.
ശങ്കർ, ശ്രീകുമാർ, അക്ഷയ് ചന്ദ്രൻ, വിഷ്ണു, നിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ കായംകുളം, ഓച്ചിറ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നിരവധി കേസുകളിൽ പ്രതികളാണ്. ഇവരെ കായംകുളം കോടതി റിമാൻഡ് ചെയ്തു. കൃഷ്ണപുരം കാപ്പിൽ നിഖിൽ ഭവനത്തിൽ നിഖിലിന്റെ വീട്ടിൽ അതിക്രമിച്ച് കയറി നിഖിലിനെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിക്കുകയും വീട് തല്ലിതകർക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കഞ്ചാവ് കച്ചവടത്തിന് നിഖിൽ തടസം നിന്നതാണ് വിരോധത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെത്തുടർന്ന് പ്രതികൾ ഒളിവിലായിരുന്നു.