photo

ചേർത്തല:കൊക്കോത മംഗലം കാക്കനാട് ഷണ്മുഖ വിലാസം ക്ഷേത്രത്തിലെ ഉത്സവത്തിന് സി.എം. മുരളീധരൻ തന്ത്റിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേ​റി. 7ന് ആറാട്ടോടെ സമാപിക്കും.

ഇന്ന് വൈകിട്ട് 7.15ന് കരോക്ക ഗാനമേള,തുടർന്ന് താലപ്പൊലിവരവ്. നാളെ വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച,7.30ന് ഗ്രാമോത്സവം. 4ന് വൈകിട്ട് 7.30ന് താലപ്പൊലിവരവ്, രാത്രി 8.30ന് ക്ളാരിനറ്റ് കച്ചേരി. 5ന് വൈകിട്ട് 7.30ന് താലപ്പൊലിവരവ്, രാത്രി 9ന് നാടകം.6ന് പള്ളിവേട്ട മഹോത്സവം. വൈകിട്ട് 7.30ന് താലപ്പൊലിവരവ്, 8.30ന് ശ്രീഭൂതബലി, 9ന് ഗാനമേള.7ന് ആറാട്ട് മഹോത്സവം. രാവിലെ 10ന് പൂയംതൊഴൽ,വൈകിട്ട് 4ന് കാഴ്ചശ്രീബലി,7ന് ദീപാരാധന,വിളക്ക്, 7.30ന് താലപ്പൊലിവരവ്, 9ന് ആറാട്ട് ബലി, തുടർന്ന് മെഗാ ഗാനമേള,12.30ന് ആറാട്ട് വരവ്,വലിയ കാണിക്ക.