ചേർത്തല: കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കാർഷിക ഓപ്പൺ സ്‌കൂളിലെ പതിമൂന്നാമത്തെ ഒന്നാം ബാച്ച് പഠനം പൂർത്തീകരിച്ചു. സർട്ടിഫിക്കറ്റ് വിതരണം കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ നിർവഹിച്ചു. സംസ്ഥാനഹരിത മിത്ര അവാർഡു ജേതാവ് കെ.പി. ശുഭകേശന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ജുവനൈൽ ജസ്റ്റിസ് ബോർഡംഗം അഡ്വ.പി.എസ്.ഷാജി മുഖ്യാതിഥിയായി.കാർഷിക സമിതി കൺവീനർ ജി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.വിജയകുമാരി, അഡ്വ.എം.സന്തോഷ് കുമാർ, ജി.മുരളി, വിജയ മുരളീകൃഷ്ണൻ, ടി.ആർ.ജഗദീശൻ, കെ.ഷൺമുഖൻ,കെ.കൈലാസൻ, പ്രസന്ന മുരളി,ടി.വി.വിക്രമൻ നായർ, ശുഭകേശൻ, പി.ഗീത എന്നിവർ സംസാരിച്ചു. കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ പൂകൃഷിയിൽ ശ്രദ്ധയാകർഷിച്ച ടീം അമ്പലക്കരയെ യോഗത്തിൽ ആദരിച്ചു. 2017ൽ ആരംഭിച്ച കാർഷിക ഓപ്പൺ സ്‌കൂളിൽ പ്രായോഗിക പരിശീലനത്തിനാണ് മുൻഗണന.
ആര്യാട് ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.ഷൈമ ശ്രീകുമാർ, റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ മധുസൂദനൻ, പ്രവാസിയായ തിരുനെല്ലൂർ ജയ, അദ്ധ്യാപികയായ ബീനു, പൊതുമരാമത്ത് വകുപ്പിൽ അസി.എക്‌സിക്യുട്ടീവ് എൻജിനീയറായി വിരമിച്ച പഴവീട് സ്വദേശി ഉഷാകുമാരി,ബിരുദ വിദ്യാഭ്യാസം ചെയ്യുന്ന അരൂർ സ്വദേശി തെരേസ വീനസ് തുടങ്ങി 18 പേരായിരുന്നു പഠിതാക്കൾ. മാർച്ച് രണ്ടാം വാരം ആരംഭിക്കുന്ന അടുത്ത ബാച്ചിൽ ചേരുവാനാഗ്രഹിക്കുന്നവർ 9400449296 എന്ന നമ്പരിൽ ബന്ധപ്പെടണം.