ഹരിപ്പാട്: കരുവാറ്റ കരിയിൽ പുത്തൻപറമ്പ് ശ്രീ ദേവീ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന പകൽകാഴ്ച നാടിന്റെ ആഘോഷമായി. വിവിധ ഭാഗങ്ങളിൽ നിന്നുവന്ന കെട്ടുകുതിരകളും കാളകെട്ടും ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി കുട്ടമ്പേരൂർ കലാധരൻ, മേൽശാന്തി ലേബു വാസുദേവൻ എന്നിവർ നേതൃത്വം നൽകി.