കൊച്ചി: കയർ ഫാക്ടറിയിലെ യന്ത്രത്തിൽപ്പെട്ട് അറ്റുപോയ, വനിതാ തൊഴിലാളിയുടെ കൈപ്പത്തിയും കൈത്തണ്ടയും 15 മണിക്കൂർ നീണ്ട മൈക്രോവാസ്‌ക്യൂലർ ശസ്ത്രക്രിയയിലൂടെ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിൽ തുന്നിച്ചേർത്തു.
ചേർത്തല പള്ളിപ്പുറം മേനോൻകാട്ടിൽ കൂമ്പയിൽ പുരുഷോത്തമന്റെ ഭാര്യ ഗിരിജയുടെ (47) വലതു കൈപ്പത്തിയാണ് പള്ളിപ്പുറത്തെ സ്വകാര്യ കയർ ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് യന്ത്രത്തിൽപ്പെട്ട് അറ്റത്. അറ്റുപോയ ഭാഗവുമായി ഗിരിജയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് 5.15 ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്നലെ രാവിലെ 10.10 നാണു പൂർത്തിയായത്. പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ആർ. ജയകുമാർ, ഡോ. എ.ജെ. ഗിൽഡ്, ഡോ. ആശ സിറിയക്, അനസ്‌തേഷ്യസ്റ്റുമാരായ ഡോ. പി.ആർ. രാജൻ, ഡോ. ഗോപിനാഥൻ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.