ആലപ്പുഴ:കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ പാർട്ടി ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. സ്ഥാനാർത്ഥിയെ സംസ്ഥാന അദ്ധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി പ്രഖ്യാപിക്കും.
കുട്ടനാട്ടിൽ മാറിമാറി അധികാരത്തിൽ വന്നിട്ടുള്ള ഇരു മുന്നണികളും കുടിവെള്ളം എത്തിക്കുന്നതിൽ ഉൾപ്പെടെ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ തീർത്തും പരാജയമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മങ്കൊമ്പിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി എം.പണിക്കർ അദ്ധ്യക്ഷത വഹിച്ചു.പ്രദീപ് ലാൽ, ടി.അനിയപ്പൻ, ബിജുദാസ്, പി.ചന്ദ്രബോസ്, സതീഷ്, സുശീല മോഹനൻ, രാജുമാലിക്ക്, ഷൈലജ, രാജേഷ്, പവിത്രൻ, അനീഷ്, ഷാജി, റെജി, സനൽകുമാർ, വിജയൻ, വിനോദ്, മോഹനൻ, രമേശൻ എന്നിവർ സംസാരിച്ചു. കുട്ടനാട് മണ്ഡലം പ്രസിഡന്റ് പി.വി. സന്തോഷ് സ്വാഗതവും ജനറൽ സെക്രട്ടറി എ.എസ്. ബിജു നന്ദിയും പറഞ്ഞു.