മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ജനറൽബോഡി യോഗം നാളെ വൈകിട്ട് 4ന് മാവേലിക്കര വ്യാപാര ഭവനിൽ നടക്കും. വാർഡ് കമ്മറ്റി പ്രസിഡന്റന്മാർ, ബൂത്ത് പ്രസിഡന്റന്മാർ, ഡി.സി.സി ഭാരവാഹികൾ, അംഗങ്ങൾ, ബ്ലോക്ക് ഭാരവാഹികൾ, അംഗങ്ങൾ, മണ്ഡലം പ്രസിഡന്റന്മാർ, ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, പോഷക സംഘടന പ്രസിഡൻറന്മാർ, മുൻസിപ്പൽ കൗൺസിലർമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അറിയിച്ചു.