ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ നാല് വർഷം കൊണ്ട് 200 ഗ്രാമീണ, നഗര റോഡുകൾ നിർമ്മിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. പറവൂർ ജംഗ്ഷനിൽ എൻ.എച്ച് ഷാപ്പ് മുക്ക് റോഡ് -പഴയനടക്കാവ് റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ, വൈസ് പ്രസിഡന്റ് വി.കെ.വിശ്വനാഥൻ,നാഷണൽ ഹൈവേ എക്‌സിക്യൂട്ടീവ് എൻജിനീയർ ഡോ. സിനി, അസിസ്റ്റന്റ് എൻജിനീയർ സബിത, സംഘാടക സമിതി ചെയർമാൻ എച്ച്.സലാം തുടങ്ങിയവർ സംസാരിച്ചു.