മാവേലിക്കര: സംസ്ഥാനത്തെ ആദ്യ അവകാശാധിഷ്ഠിത ബാല സൗഹൃദ പഞ്ചായത്താവാൻ തെക്കേക്കര. മൂന്നു ദിവസം നീളുന്ന ശിൽപശാലയ്ക്ക് തെക്കേക്കര കുറത്തികാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ തുടക്കമായി. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ലക്ഷ്മണൺ അദ്ധ്യക്ഷയായി. സി.ഡബ്ല്യു.സി അധ്യക്ഷ ജലജ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കോച്ചിംഗ് സെന്റർ ഫോർ മെനോറിറ്റി യൂത്ത് പ്രിൻസിപ്പൽ അഡ്വ.ഡോ.സജി മാത്യു, ഡോ.കെ.ഗിരീഷ് കുമാർ, കൊച്ചുകൃഷ്ണ കുറുപ്പ്, ആശാ സുരേഷ്, ആർ.ഉണ്ണികൃഷ്ണക്കുറുപ്പ്, ശ്രീലേഖ, ജിജി ജോർജ്. എം.കെ സുധീർ, സെക്രട്ടറി എ.കെ സിനി എന്നിവർ സംസാരിച്ചു.
സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി.ജെ ആന്റണി, കമ്മിഷൻ സീനിയർ ടെക്നിക്കൽ ഓഫീസർ തുഷാര ഭാസ്കർ, ജ്യോതി കെ.ജി എന്നിവർ വിഷയം അവതരിപ്പിച്ചു. തുടർന്ന് പരിശീലനങ്ങൾക്കായുള്ള പ്രവർത്തനങ്ങളുടെ മാതൃകാ അവതരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളിൽ ഇന്ന് ജോൺസൺ ജെ.ഇടയാറൻമുള, എൻ.ശ്രീല മേനോൻ, ആൽഫ്രഡ് ജോർജ്, എൻ.ടെന്നീസൺ എന്നിവരും നാളെ സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ പി.സുരേഷ്, സി.ജെ ആന്റണി, സനിൽ വെള്ളിമൺ എന്നിവരും വിഷയാവതരണം നടത്തും. അഡ്വ.ഡോ.സജി മാത്യു ഉപസംഹാരം നടത്തും. സമാപന സമ്മേളനത്തിന് ശേഷം എക്സിബിഷൻ, ഷോർട് ഫിലിം പ്രദർശനം, ഡോക്യുമെന്ററി, നിയമസഹായം, സൗജന്യ കൗൺസിലിംഗ്, സെമിനാറുകൾ, സൗജന്യ വൈദ്യസഹായം എന്നിവ നടക്കും.
ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള പുരസ്കാരം തെക്കേക്കര ഗ്രാമപഞ്ചായത്ത് അടുത്തിടെയാണ് ഏറ്റുവാങ്ങിയത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രാദേശിക തലത്തിൽ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തിലുള്ള ബാലസൗഹൃദ പഞ്ചായത്ത് പദ്ധതി ബാലാവകാശ സംരക്ഷണ കമ്മീഷനാണ് നടപ്പാക്കുന്നത്.