മാവേലിക്കര: സാംബവ മഹാസഭ മാവേലിക്കര താലൂക്ക് യൂണിയന്റെ 46ാമത് വാർഷിക സമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കറ്റാനം മനോഹരൻ അദ്ധ്യക്ഷനായി. പട്ടികജാതി വികസന വഹുപ്പ് സംസ്ഥാന ഉപദേശക സമതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി രാമചവന്ദ്രൻ മുല്ലശേരിയ്ക്ക് സ്വീകരണം നൽകി. മഹാസഭ പ്രസിഡന്റ് പി.കെ.ശങ്കർദാസ് മുഖ്യാതിഥിയായി. ആർ.ഭാസ്കരൻ, ബാലചന്ദ്രൻ മാവേലിക്കര, അനീഷ് കാവിൽ, അച്യുതൻ ചാങ്കൂർ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് വീൽ ചെയർ വിതരണം നടത്തി. കെ.സി.ആർ.തമ്പി, എം.കെ.സുധീർ, എസ്.രാജേഷ്, എം.ഡി.ശ്രീകുമാർ, ബിന്ദു സോമൻ, കിരൺ അച്യുതൻ, കുമാരി ലാവണ്യമോഹൻ എന്നിവർ സംസാരിച്ചു.