മാവേലിക്കര: പുതിയകാവ് ദേവീക്ഷേത്രത്തിലെ എതിരേൽപ്പിന് പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ സ്വീകരണം നൽകി. കുരിശുമൂട്ടിൽ നിലവിളക്ക് കത്തിച്ചുവച്ചാണ് ദേവിക്ക് സ്വീകരണം നൽകിയത്. വികാരി ഫാ.ടി.ടി. തോമസ് ആല നേതൃത്വം നൽകി. എന്‍.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള, സൈമൺ കൊമ്പശേരിൽ, ഫാ.പ്രസാദ് മാത്യു, പി.സേതുമോഹനൻപിള്ള, കെ.ജി.സുരേഷ്, രാജേഷ് തഴക്കര, അരുൺ കണ്ടിയൂർ എന്നിവർ പങ്കെടുത്തു.