ചാരുംമൂട്: ചെട്ടികുളങ്ങര ശ്രീപാദം കുത്തിയോട്ട സമിതി ആശാനെയും ഇടപ്പോൺ തറയിൽ വീട്ടിൽ വൃദ്ധ ദമ്പതികൾ ഉൾപ്പടെയുള്ള കുടുംബത്തെയും ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബി.ജെ.പി നൂറനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം, കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. ഗോപാലകൃഷ്ണകുറുപ്പ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സ്റ്റാലിൻ കുമാർ, നിയോജക മണ്ഡലം കമ്മിറ്റിയംഗം കെ.ആർ. പ്രദീപ്, സന്തോഷ് ചത്തിയറ, സന്തോഷ് ബാബു, മനോഹരൻ പിള്ള എന്നിവർ സംസാരിച്ചു.