അമ്പലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരി ജംഗ്ഷനു സമീപം ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം നിറുത്താതെ കടന്ന കാർ പുത്തൻനടയ്ക്കു സമീപം നാട്ടുകാർ തടഞ്ഞു നിറുത്തി ഡ്രൈവറെ പൊലീസിൽ ഏല്പിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികൻ തോട്ടപ്പള്ളി മാത്തേരി കാർത്തികയിൽ ശരത്തിനെ (34) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ പുന്നപ്ര ചാവടിയിൽ റിഫാസ് മൻസിലിൽ റിസ്വാനാണ് (19) പിടിയിലായത്.