അമ്പലപുഴ: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചെത്തി പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാർഡ് ചള്ളി ഫിഷ്ലാന്റ് റോഡിൽ ആലിശ്ശേരി വീട്ടിൽ അജിത്തിനെയാണ് (ഏലിയാസ് അജിത്ത്- 28) പുന്നപ്ര എസ്.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് 5നായിരുന്നു സംഭവം. അമ്പലപ്പുഴ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമമാൻഡ് ചെയ്തു.