ചേർത്തല: സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. മണ്ണഞ്ചേരി ജംഗ്ഷനു സമീപം കുണ്ടത്തിൽവെളി നെസ്ലമിനെയാണ് (നെച്ചു- 21) എക്സൈസ് സംഘം പിടികൂടിയത്.
മുഹമ്മ ബസ് സ്റ്റാൻഡിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് അരഗ്രാമിലധികം എം.ഡി.എം.എയും 18 ഗ്രാം കഞ്ചാവുമായിഇയാൾ പിടിയിലായത്. കഞ്ചാവ് കൈവശം വച്ചതിന് മുമ്പും നെസ്ലമിനെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. അരഗ്രാമിൽ കൂടുതൽ എം.ഡി.എം.എ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കേസാണ്. മയക്കുമരുന്ന് വിപണിയിൽ ഇതിന് ഗ്രാമിന് 3000 മുതൽ 5000 വരെ വിലയുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.