മാരാരിക്കുളം:വടക്കനാര്യാട് ശ്രീനാരായണ സേവാസമിതിയുടെ വനിത കമ്മിറ്റി ഭാരവാഹികളായി അജിത കന്നുകുഴി (കൺവീനർ) ബാലാമണി പറലിൽ, രശ്മി സജി മ​റ്റത്തിൽ വെളി, സ്മിത ബാലചന്ദ്രൻ കാട്ടുങ്കൽ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ സമിതി സെക്രട്ടറി വി എം രാധാകൃഷ്ണൻ ,ട്രഷറർ പൊന്നപ്പൻ എന്നിവർ സംസാരിച്ചു.എ.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.