മാവേലിക്കര: കണ്ണാട്ട്മോടി കുടിവെള്ള പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മർദ്ദം കുറച്ച് പൈപ്പ് ലൈൻ പൊട്ടൽ ഓഴിവാക്കാനും ജനങ്ങൾക്ക് തടസമില്ലാതെ കുടിവെള്ളമെത്തിക്കാനും മന്ത്രി നിർദ്ദേശം നൽകി. പൈപ്പ് ലൈനിൽ വെള്ളത്തിന്റെ മർദ്ദം 2 കിലോയായി ക്രമീകരിക്കുക, ക്യുക്ക് റിലീസ് വാൽവ് ഘടിപ്പിക്കുക എന്നീ ഉപദേശങ്ങളും മന്ത്രി നൽകി. ഇതൊക്കെ അറിയാമോ എന്ന ചോദ്യത്തിന് പറുപടി പറയാതിരുന്നതിനെ തുടർന്ന് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു.
ചടങ്ങിൽ ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എയുടെ മണ്ഡല വികസന ഫണ്ടിൽ നിന്നു 29 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ വിവിധ വാർഡുകളിലെ 2000ത്തോളം കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭ്യമാകുന്നത്.