ആലപ്പുഴ: മാന്യതയുണ്ടെങ്കിൽ ജോണി നെല്ലൂർ യു.ഡി.എഫ് സെക്രട്ടറി സ്ഥാനം ഉൾപ്പെടെ രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. ജേക്കബ് ഗ്രൂപ്പ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അപക്വമായ വിവാദം ഉണ്ടാക്കി യു.ഡി.എഫിന്റെ കെട്ടുറപ്പ് തകർക്കാനുള്ള പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കോശി തുണ്ടിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.എസ്.മനോജ് കുമാർ, കെ.ആർ.ഗിരിജൻ, ബാബു വലിയവീടൻ, തോമസ് ചുള്ളിക്കൽ, തങ്കച്ചൻ, ചുനക്കര രഘു തുടങ്ങിയവർ സംസാരിച്ചു.