ആലപ്പുഴ : പഴവീട് വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ ശാസ്ത്രദിനാചരണത്തിൽ കെ.വി.എം.കോളേജ് ഒഫ് സയൻസ് & ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫ. ഡോ. എം. അനൂപ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ബാലൻ സി നായർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. അച്യുതപ്പണിക്കർ, സെക്രട്ടറി എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി, വിശ്വനാഥ് സ്വാഗതവും ആർ.എസ് വിജയൻപിള്ള നന്ദിയും പറഞ്ഞു. മുതിർന്ന ഗ്രന്ഥശാല പ്രവർ‌ത്തകരായ മന്നത്തു ഗോപിനാഥൻ, എൻ.കൃഷ്ണൻനായർ എന്നിവരെ ആദരിച്ചു.