മാവേലിക്കര: ഡി.വൈ.എഫ്.ഐ ചെട്ടികുളങ്ങര നടക്കാവ് ബി യൂണിറ്റ് പ്രസിഡന്റ് നടക്കാവ് പുത്തൻവീട്ടിൽ വിനോദിന്റെ വീടിന് നേരേ ആക്രമണം. വീടിന് മുന്നിലുണ്ടായിരുന്ന കാറും ബൈക്കും സൈക്കിളും തകർത്തു. ശനിയാഴ്ച രാത്രി 11നാണ് സംഭവം. സംഭവ സമയത്ത് വിനോദ് നടക്കാവ് കരയുടെ തേരിനൊപ്പം ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് പോയിരിക്കുകയായിരുന്നു. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കായംകുളം പൊലീസിൽ പരാതി നൽകി.