കായംകുളം: ലോക് താന്ത്രിക് യുവജനതാദൾ കായംകുളം നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ശ്യാം ഉദ്ഘാടനം ചെയ്തു ,ജില്ലാ ജനറൽ സെക്രട്ടറി മനാഫ് മണ്ണാശ്ശേരി അദ്ധ്യക്ഷത വഹിച്ചു ,ഹാപ്പി പി.അബു ,ടി.സി.സൈജു ,ടി.ദിലീപ് കുമാർ ,വി.വസന്തകുമാർ ,ആർ.ഹരിലാൽ എച്ച്.താജുദ്ദീൻ,കരുവിൽ നിസാർ,നസീർ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റായി ആർ..ഹരിലാലിനെ തിരെഞ്ഞെടുത്തു.