പൂച്ചാക്കൽ : തൃച്ചാറ്റുകുളം കുടപുറം ശ്രീകുമാര വിലാസം ക്ഷേത്രം ഉത്സവം 5 മുതൽ 7വരെ നടക്കും. 5 ന് രാവിലെ അഷ്ടാഭിഷേകം, 6.30 മുതൽ സ്കന്ദപുരാണ പാരായണം, വൈകിട്ട് 3ന് വഴിപാട് കാവടിയും താലപ്പൊലിയും, തൃച്ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. രാത്രി 8 ന് നൃത്തസന്ധ്യ തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.6 ന് വൈകിട്ട് 4ന് കാവടി ഘോഷയാത്ര, മധുരക്കുളം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.. രാത്രി 8.30 ന് നൃത്തനൃത്യങ്ങൾ.7 ന് രാവിലെ 11.30 ന് സംഗീതകച്ചേരി, വൈകിട്ട് 5ന് താലപ്പൊലി, 7ന് മെരിറ്റ് അവാർഡ് സമ്മേളനം, രാത്രി 9 ന് കോമഡി ഷോ