ആലപ്പുഴ: സുഗന്ധവിള കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 120 കുടുംബങ്ങൾക്ക് കൃഷിക്കാവശ്യമായ സാധന സാമഗ്രികൾ കൈമാറി. ഒരു കുടുംബത്തിന് അഞ്ചു കിലോഗ്രാം ഇഞ്ചി, അഞ്ചുകിലോഗ്രാം മഞ്ഞൾ, ജൈവ കീടനാശിനി എന്നിവയാണ് വിതരണം ചെയ്തത്. വിഷരഹിത ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ച് ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈർ പറഞ്ഞു.