അമ്പലപ്പുഴ : തകഴി ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 10 ന് സമാപിക്കും ഇന്ന് രാവിലെ 10 ന് മനയത്താറ്റുമനയ്ക്കൽ എം.എൻ ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറും. പടഹാരം ചെമ്പകശേരി കുടുബാംഗം രാജേഷ് ആചാരി നാളികേരമുടച്ച് ഫലം പ്രവചിക്കും ദിവസവും ശ്രീബലി , ഉത്സവബലി ദർശനം ,കുളത്തിൽ വേല , തിരുമുമ്പിൽ വേല എന്നിവ ഉണ്ടാകും .4 ന് രാവിലെ 11.30 ന് ഓട്ടൻതുള്ളൽ , രാത്രി 9 ന് ഫ്യൂഷൻ ,10 ന് ദേവസംഗീതം ,5 ന് രാവിലെ 11.15 ന് ഓട്ടൻതുള്ളൽ , രാത്രി 9.30 ന് നാടകം , 12 ന് ഭക്തിഗാന സുധ ,6 ന് രാത്രി 10.30 ന് കർണാടിക് ഭജൻസ് , 8 ന് രാവിലെ 11.20 ന് ഓട്ടൻതുള്ളൽ , വൈകിട്ട് 3.30 ന് ചാക്യാർകൂത്ത് ,രാത്രി 10 ന് അനുകരണോത്സവ രാവ് , 12 ന് ബാലെ ,9 ന് ഉച്ചയ്ക്ക് 12.10 ന് ആനയൂട്ട് ,1 ന് പിന്നൽ തിരുവാതിര ,രാത്രി 10.30 ന് മുരളീ ഗീതങ്ങൾ ,12 ന് പള്ളിവേട്ട. 10 ന് 4.30 ന് ആറാട്ട്.