ആലപ്പുഴ: എസ്.ഡി.വി പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച 500പുസ്തകങ്ങൾ മാതൃവിദ്യാലയത്തിന് നൽകി. പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നന്ദിനിയും മാനേജർ പ്രൊഫ. ആർ.രാമാനന്ദും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ആർ.ഗോപി, പ്രൊഫ. കല്ലേലി ഗോപാലകൃഷ്ണൻ, ചിക്കൂസ് ശിവൻ, ഡി.ചന്ദ്രൻ, നാണിക്കുട്ടി എന്നിവർ സംസാരിച്ചു.