മാവേലിക്കര: കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതിയകാവ് നസ്രേത്ത് ആറ്റുമാലിക്കൽ പണിക്കർ വീട്ടിൽ റെഞ്ജി ടി.സക്കറിയയുടെയും സിന്ധുവിന്റെയും ഏക മകൻ സംപ്രീത് ആർ.പണിക്കർ (27) ആണ് മരിച്ചത്. 28ന് വെളുപ്പിന് കൊല്ലം കൊട്ടിയത്തിന് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സംപ്രീതിന്റെ വിവാഹം ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.