വള്ളികുന്നം : യോഗം വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പുറത്താക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ വള്ളികുന്നം മേഖലയിലെ 12ശാഖായോഗങ്ങളിലെ ഭാരവാഹികളുടെയും മൈക്രോ ഫിനാൻസ് ഭാരവാഹികളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. യോഗം അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു യൂണിയൻ മുൻ കൗൺസിലർ ബിനുധർമ്മരാജ് അദ്ധ്യക്ഷത വഹിച്ചു.. മുൻ യൂണിയൻ കൗൺസിലർ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, എന്നീവർ സംസാരിച്ചു. വനിതാ സംഘം, യൂത്ത് മൂവ്മെൻറ് ക്യാമ്പ്, ശാഖ ഭാരവാഹി കൾക്കുള്ള ഏകദിന പഠന ക്യാമ്പ്, 10 വർഷo ശാഖ ഭാരവാഹികളായി പ്രവർത്തിക്കുന്നവരെ ആദരിക്കൽ, ഏകാത്മകം ഗിന്നസ് വേൾഡ് റെക്കാഡ് വിന്നേഴ്സിന് അനുമോദനം എന്നിവ വിജയിപ്പിക്കുന്നതിനു മേഖല യോഗം തീരുമാനിച്ചു. സംഘടന ചർച്ചയിൽ രാധാകൃഷ്ണൻ രവീന്ദ്രൻ,,സുരേഷ് സുജ, എന്നീവർ പങ്കെടുത്തു.