മാന്നാർ : ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ചക്കാലേത്ത് ജംഗ്ഷനിലുള്ള അങ്കനവാടി കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി ഉയരുന്നു.
15 കുട്ടികൾ പഠിക്കുന്ന ഈ അങ്കനവാടി 12 വർഷമായി ഇവിടെ പ്രവർത്തിച്ചുവരികയാണ്. ഇതുവരെ വൈദ്യുതി കണക്‌ഷനോ കുടിവെള്ളത്തിന് കിണറോ ശൗചാലയ സൗകര്യങ്ങളോ കെട്ടിടത്തിൽ ഇല്ല. കുട്ടികളും അദ്ധ്യാപകരും, രക്ഷിതാക്കളും അനുഭവിക്കുന്ന ഈ ദുരവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്ന് ബി.ജെ.പി ചെന്നിത്തല പടിഞ്ഞാറൻ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.പരിഹാരമുണ്ടായില്ലെങ്കിൽ സമരപരിപാടിയുമായി മുന്നോട്ട് പോകുമെ മേഖല പ്രസിഡന്റ് മനീഷ് കളരിക്കൽ പറഞ്ഞു. ജനറൽ സെക്രട്ടറി ഹരി മണ്ണാരേത്ത്, വൈസ് പ്രസിഡന്റ് സരേഷ് ചിത്തിര, കെ.സേനൻ, ഷിജികുമാർ, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.