കായംകുളം: കായംകുളം നഗരസഭയിൽ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ ചർച്ച ചെയ്യാതെ പൂഴ്ത്തിവയ്ക്കുന്നത് യുഡിഎഫിന്റെ കാലം മുതലുള്ള ഒത്തുകളിയാണന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഡി. അശ്വിനീ ദേവ് ആ,രോപിച്ചു.
ഗവൺമെന്റിന്റെ ഓഡിറ്റ് വിഭാഗം കണ്ടുപിടിക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതികൾ ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് ഈ റിപ്പോർട്ടുകൾ കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്യാതിരിക്കുന്നത്. ഇക്കാര്യത്തിൽ നഗരസഭയിൽ യുഡിഎഫും എൽ ഡി എഫും ഒറ്റക്കെട്ടായി നിൽക്കുകയാണ്.
ഓഡിറ്റ് റിപ്പോർട്ടിന്റെ വിശദമായ ചർച്ചയും തുടർ നടപടികളും ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ പി പാർലിമെന്ററി പാർട്ടി ശക്തമായ സമര പരിപാടികൾ ആരംഭിക്കും.ഇന്നലെ നടന്ന ഉപരോധ സമരം ഡി. അശ്വിനീ ദേവ് ഉദ്ഘാടനം ചെയ്തു.കൗൺസിലർമാരായ പാലമുറ്റത്ത് വിജയകുമാർ , രാജേഷ് കമ്മത്ത് , എസ്. സദാശിവൻ, ഓമന അനിൽ, രമണി ദേവരാജൻ , സുരേഖ ദിലീപ് എന്നിവർ നേതൃത്വം നൽകി.