അമ്പലപ്പുഴ:നിയന്ത്രണം തെറ്റിയ ഇന്നോവ കാർ തട്ടു കടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേർക്ക് പരിക്കേറ്റു. കടയുടമ പുറക്കാട് വിറപ്പറമ്പിൽ ബഷീർ (58), ഭാര്യ സീനത്ത് (53), കടയിലുണ്ടായിരുന്ന പഴയങ്ങാടി പുത്തൻ പറമ്പിൽ ജലാലുദ്ദീൻ (75), കരൂർ പുതുപ്പറമ്പിൽ സുമേഷ് (41), പുറക്കാട് ഉടുമ്പാക്കൽ സതീശൻ (62), കാർ യാത്രികൻ കൊല്ലം മൈലക്കാട് കണ്ണനെല്ലൂർ സബീർ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ബഷീർ, സുമേഷ്, സതീശൻ എന്നിവർക്ക് കടയിൽ പാചകം ചെയ്തു കൊണ്ടിരുന്ന തിളച്ച എണ്ണ ദേഹത്തുവീണാണ് പരിക്ക്. ദേശീയ പാതയിൽ പുറക്കാട് അയ്യൻ കോയിക്കലിനു സമീപം ഇന്ന് വൈകിട്ട് 6 - ഓടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്കുപോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരെമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.