ചാരുംമൂട് : ചുനക്കര തെക്ക് പത്തിശ്ശേരിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ മകയിര മഹോത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും നാളെ മുതൽ 22 വരെ നടക്കും. നാളെ രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് പൊങ്കാല, വൈകിട്ട് 6ന് എതിരേൽപ്പ്. 5ന് രാവിലെ 10 കമുതൽ തിരുമുമ്പിൽ പറ, രാത്രി 7ന് നൃത്തനൃത്യങ്ങൾ, 6ന് വൈകിട്ട് കെട്ടുത്സവ വരവ്, രാത്രി നാടൻ പാട്ടുകൾ, 10ന് ഗുരുതി, എല്ലാദിവസവും അന്നദാനം നടക്കുമെന്ന് പ്രസിഡന്റ് ഫ്രെജി ശിവാലയം, സെക്രട്ടറി ഷിബു, കൺവീനർ സുരേഷ് ചെല്ലപ്പൻ എന്നിവർ അറിയിച്ചു.