ചേർത്തല: സി.പി.എം നേതാവും മദ്യവ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമായ പി.കെ.സോമന്റെ നിര്യാണത്തിൽ സംസ്ഥാന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ചേർത്തല മേഖല കമ്മിറ്റി അനുശോചിച്ചു.ജില്ലാ കമ്മിറ്റി അംഗം വി.ഡി.അഭിലാഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം ടി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി.ടോം ഷാജി,എം.വി.ഷിബു,സി.പങ്കജാക്ഷൻ,എം.ഡി.മുരുകൻ,കെ.വി.മോഹൻദാസ് എന്നിവർ സംസാരിച്ചു.