ഹരിപ്പാട്: കരുവാറ്റ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാല് സ്കൂളുകളിലേക്ക് സ്പോർട്സ് കിറ്റും ക്ലാസ് റൂം ലൈബ്രറിയിലേക്ക് അലമാരയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജാത ഉദ്ഘാടനം ചെയ്തു. നന്ദകുമാർ, സുരേഷ് കളരിക്കൽ, ഗീതാകുമാരി, ഉമ്മർ കുഞ്ഞ്, ഷാനിദ എന്നിവർ സംസാരിച്ചു.