ആലപ്പുഴ: ജെ.എസ്.ബി മഹാസഭ യോഗം കേരളയുടെയും ജെ.എസ്.ബി ദേവസ്വം ബോർഡിന്റെയും സംയുക്ത യോഗം തുറവൂരിൽ നടന്നു. കൊച്ചി തിരുമല ദേവസ്വം പ്രസിഡന്റ് ജഗന്നാഥ ഷേണായി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൽ ജെ.എസ്.ബി സമുദായത്തെ ഭാഷാന്യൂനപക്ഷമായി അംഗീകരിക്കണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സി.ടി.ഡി മെമ്പർ ശിവകുമാർ കമ്മത്ത്, എറണാകുളം തിരുമല ദേവസ്വം അധികാരി രാധാകൃഷ്ണ കമ്മത്ത്, സുധീന്ദ്രതീർത്ഥ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ വിനോദ്കുമാർ ഷേണായ്, എ.എ.ടി.ടി ദേവസ്വം പ്രസിഡന്റ് എച്ച്.പ്രേംകുമാർ,ജെ.എസ്.ബി മഹാസഭ കേരള പ്രസിഡന്റ് എൻ.ഗോവിന്ദരാജ പൈ, സെക്രട്ടറി യു.സതീഷ് കുമാർ, ജോയിന്റെ സെക്രട്ടറി ദിനേശ് ആർ.കമ്മത്ത്,സൗത്ത് സോൺ ചെയർമാൻ അഡ്വ.യു.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.